ഇസ്രയേലിനോട് പൊറുക്കില്ലെന്ന് ഇറാൻ; നസ്രല്ലയുടെ സംസ്കാരച്ചടങ്ങിലും ഇസ്രയേൽ യുദ്ധവിമാനമെത്തി

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട് ഏകദേശം അഞ്ച് മാസങ്ങള്‍ക്ക് ശേഷം, ഹിസ്ബുള്ള നേതാവ് ഹസ്സന് നസ്രല്ലയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത് ആയിരക്കണക്കിന് ആളുകളാണ്. ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശത്താണ് ഇങ്ങനെ വലിയ കൂട്ടം ജനങ്ങള്‍ ഒത്തുകൂടിയത്.
എന്നാൽ വലിയ ജനക്കൂട്ടത്തിന് മുകളിലൂടെ പറക്കുന്ന ഇസ്രയേലി യുദ്ധവിമാനങ്ങളുടെ ശബ്ദം താഴെ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന ആളുകളെ അല്‍പ്പനേരം അമ്പരപ്പിച്ചു എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഒരു ആക്രമണമാണോ വരാൻ പോകുന്നതെന്ന ഭയമാണ് അവിടെ കൂടിയവരിൽ ഉണ്ടായത്. കാരണം നേരത്തെയും ഇതേ പോലുള്ള ചടങ്ങുകൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയിട്ടുണ്ട്.
ഹസ്സന് നസ്രല്ലയുടെ ശവസംസ്കാര ചടങ്ങിന് മുകളിലൂടെ നാല് ഇസ്രയേലി എഫ്-16 യുദ്ധവിമാനങ്ങളാണ് പറന്നത്. ‘ഇന്ന് ഹസ്സന് നസ്രല്ലയുടെ ശവസംസ്കാരമാണ്. ഇപ്പോൾ ലോകത്തെ ഒരു മെച്ചപ്പെട്ട സ്ഥലമായി ഇത് മാറിയെന്നാണ് ഇസ്രയേല്‍ സൈന്യം എക്സില്‍ പോസ്റ്റ് ചെയ്തത്.
ഇസ്രയേലുമായുള്ള നിരന്തരം സംഘര്‍ഷത്തിൽ ഏർപ്പെടുന്ന ഷിയാ മുസ്ലീം ഗ്രൂപ്പായ ഹിസ്ബുല്ലയെ നയിക്കുകയും അവരെ ഒരു ഒരു സൈനിക ശക്തിയായി മാറ്റുകയും ചെയ്തതിൽ ഹസ്സൻ നസ്രള്ളക്ക് വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ നസ്രല്ലയുടെ കൊലപാതകം, ഹിസ്ബുള്ളയെ വളരെയധികം ദുര്‍ബലപ്പെടുത്തിയ ഒരു നീക്കമായിരുന്നു.
ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള ബെയ്റൂട്ടിലെ തെക്കന്‍ പ്രദേശത്തെ ഒരു സ്റ്റേഡിയത്തിലാണ് നസ്രല്ലയ്ക്കും കൊല്ലപ്പെട്ട മറ്റ് നേതാക്കള്‍ക്കും വേണ്ടി ഞായറാഴ്ച ശവസംസ്കാര ചടങ്ങുകള്‍ നടന്നത്. ഹിസ്ബുള്ളയുടെയും, ഹസ്സന് നസ്രല്ലയുടെയും ചിത്രങ്ങളുമായാണ് വലിയ രീതിയില്‍ അനുയായികള്‍ ഒത്തുകൂടിയത്. 5,5,000 സീറ്റുകളുള്ള കാമില്‍ ചാമൗണ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയം ചടങ്ങ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ നിറഞ്ഞിരുന്നുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ഹസ്സന് നസ്രല്ലയുടെ ശവസംസ്കാര ദിനത്തില്‍, ഇസ്രയേലിനെതിരെ ഇനിയും ‘പ്രതിരോധം’ നടത്തുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രതിജ്ഞയെടുത്തു. ‘കൈയേറ്റം, അടിച്ചമര്‍ത്തല്‍, അഹങ്കാരം എന്നിവയ്ക്കെതിരായ പ്രതിരോധം അവസാനിച്ചിട്ടില്ലെന്നും ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുന്നതുവരെ അത് തുടരുമെന്നും ശത്രുക്കള്‍ അറിയണം,’എന്നും ഖമേനി തന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.
മിഡിൽ ഈസ്റ്റിൽ വലിയ സ്വാധീനമുള്ള നേതാവായിരുന്നു നസ്റള്ള. ഇറാനുമായി അടുത്ത ബന്ധമുള്ള നസ്റുള്ളയാണ് ഹിസ്ബുല്ലയെ ഇന്ന് കാണുന്ന തരത്തില്‍ രാഷ്ട്രീയ, സൈനിക സംഘടനയാക്കി മാറ്റിയത്. ലബനോൻ എന്ന രാജ്യത്തെ സൈന്യത്തേക്കാള്‍ വലിയ സൈനിക ശക്തിയായി ഹിസ്ബുള്ളയെ വളര്‍ത്തിയെടുത്തത് നസ്രള്ളയാണ്.
ദ ജക്കാള്‍ എന്നും ഹിഡന്‍ സാത്താന് എന്നുമൊക്കെയാണ് ഹസ്സന് നസറുള്ളയുടെ വിളിപ്പേരുകൾ.
ഇന്ന് ആരും ഭയക്കുന്ന സൈനിക ശക്തിയാണ് ഹിസ്ബുള്ള. രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം എന്ന രീതിയില്‍ അത് മാറിയിരിക്കുന്നു. അതിന് കാരണക്കാരൻ ആയത് നസ്രള്ളയാണ്. 2000-ല്‍, ഹിബ്ബുള്ളയുടെ നിരന്തരമായ ആക്രമണങ്ങള്‍ കാരണം, തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രായേല്‍ പിന്‍വാങ്ങിയതോടെ അറബ് ലോകത്ത് നസറുള്ളയുടെ പ്രശസ്തി വര്‍ദ്ധിച്ചു. 2021-ല്‍ 10 ലക്ഷം ‘പോരാളികള്‍’ തങ്ങള്‍ക്കുണ്ടെന്നാണ് നസറള്ള അവകാശപ്പെട്ടത്. ഹിസ്ബുള്ള ലെബനന് ഉള്ളില്‍ സ്വന്തം രാജ്യം സ്ഥാപിച്ചുവെന്നുവേണം പറയേണ്ടത്. എന്നാൽ ഇറാന്റെ ശക്തമായ പിന്തുണയാണ് ഇതിനെല്ലാം കാരണമായി മാറിയത്.
ഇപ്പോൾ ഖൊമേനി വീണ്ടും ഇസ്രയേലുമായി കൊമ്പ് കോർക്കുന്നതും നസ്രള്ള എന്ന നേതാവിനോടുള്ള അടുപ്പം കൊണ്ടാണ്. നസ്റുള്ളയുടെ കൊലപാതകം നടന്നപ്പോൾ അത് ഇറാനും ഇസ്രയേലും തമ്മിൽ നേരിട്ടുള്ള ഒരു യുദ്ധത്തിലേക്ക് എത്തുമോ എന്ന് വരെ ലോകം ഭയപ്പെട്ടിരുന്നു.