ഇസ്രയേല്‍ ടാങ്കറുകള്‍ അതിര്‍ത്തി കടന്നു, ലബനനില്‍ കരയുദ്ധം

ലബനനില്‍ കരയുദ്ധം ആരംഭിച്ച് ഇസ്രയേല്‍. ഇന്നലെ രാത്രിയോടെ ഇസ്രയേല്‍ ടാങ്കറുകള്‍ ലബനൻ അതിർത്തി കടന്നു.
രാത്രിയില്‍ ബെയ്റൂട്ടില്‍ ആറ് തവണ ബോംബാക്രമണം നടത്തിയതായി ലെബനൻ സുരക്ഷാ വിഭാഗം സ്ഥിരീകരിച്ചു. അതിനിടെ തെക്കൻ ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ പ്രാദേശിക പരിശോധനകള്‍ ആരംഭിച്ചതായി ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.
അതിർത്തിയോട് ചേർന്നുള്ള ലബനൻ ഗ്രാമങ്ങളിലാണ് ഹിസ്ബുല്ല കേന്ദ്രങ്ങളെന്നും ഇത് ഇസ്രയേലിന് സുരക്ഷാ ഭീഷണിയാണ് എന്നുമാണ് ഇവർ വ്യക്തമാക്കിയത്.ഹിസ്ബുള്ള കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിമിതമായ ആക്രമണമാണ് ലക്ഷ്യമിടുന്നത് എന്നാണ് ഇസ്രയേല്‍ പറയുന്നത്.
തെക്കൻ ലെബനനിലെ സിഡോനിലുള്ള പലസ്തീൻ ക്യാമ്ബിനു നേരെയും ആക്രമണമുണ്ടായി. ലെബനിനിലുള്ള ഏറ്റവും വലിയ പാലസ്തീൻ ക്യാമ്ബാണ് ആക്രമിക്കപ്പെട്ടത്. സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മൂന്നു പേർ മരിക്കുകയും 9 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.