ഹിസ്ബുള്ള ഭീകരരുടെ 1000 റോക്കറ്റ് ലോഞ്ചര്‍ ബാരലുകള്‍ തകര്‍ത്ത് ഇസ്രായേല്‍ പ്രതിരോധ സേന

ലെബനന്റെ തെക്കൻ മേഖലയില്‍ ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങളില്‍ വൻ ആക്രമണവുമായി ഇസ്രായേല്‍. ഭീകരകേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരുന്ന നൂറ് കണക്കിന് റോക്കറ്റ് ലോഞ്ചർ ബാരലുകളാണ് ഇസ്രായേല്‍ സൈന്യം യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് തകർത്തത്.
ഇന്നലെ പ്രാദേശികസമയം ഉച്ചയ്ക്ക് ശേഷമാണ് ആക്രമണം നടത്തിയത്. 1000 ബാരലുകളുകളുള്ള 100 റോക്കറ്റ് ലോഞ്ചറുകള്‍ തകർത്തുവെന്നാണ് സൈന്യം അറിയിച്ചത്. ഇസ്രായേലിലേക്ക് വെടിവയ്ക്കുന്നതിന് വേണ്ടിയാണ് ഹിസ്ബുള്ള ഇവ ഉപയോഗിച്ചിരുന്നത്.
ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങളും അവരുടെ സൈനികശേഷിയും നശിപ്പിക്കുന്നത് വരും ദിവസങ്ങളിലും ഇസ്രായേല്‍ പ്രതിരോധ സേന തുടരുമെന്ന് ഐഡിഎഫിന്റെ പ്രസ്താവനയില്‍ പറയുന്നു. ഹിസ്ബുള്ള ഭീകരർ സന്ദേശം കൈമാറുന്നതിനായി ഉപയോഗിച്ച് വന്നിരുന്ന പേജറുകളും വാക്കിടോക്കിയും പൊട്ടിത്തെറിച്ച് ലെബനനില്‍ 37ഓളം പേർ കൊല്ലപ്പെട്ടതിന് ശേഷം ഇസ്രായേല്‍ ഹിസ്ബുള്ളയ്ക്ക് നേരെ നടത്തുന്ന ശക്തമായ ആക്രമണമാണിത്.