ഇറ്റലിക്കാര്‍ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കണം; വീടുകളിലുള്ളത് പട്ടികളും പൂച്ചകളും – മാര്‍പാപ്പ
ഇറ്റലിയടക്കമുള്ള യൂറോപ്യൻ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ജനസംഖ്യ പ്രതിസന്ധി പരിഹരിക്കാൻ നിർദേശവുമായി ഫ്രാൻസിസ് മാർപാപ്പ.
ജനസംഖ്യ കുത്തനെ കുറയുന്നത് തടയാൻ ഇറ്റലിയിലെ അമ്മമാർ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കുടുംബ ജീവിതത്തിന്റെ മഹത്വം വിവരിക്കുന്ന പരിപാടിയിലാണ് മാർപാപ്പയുടെ പ്രതികരണം. കുട്ടികളും ചെറുപ്പക്കാരുമില്ലാത്ത രാജ്യത്തിന് ഭാവിയെ കുറിച്ചുള മോഹം നഷ്ടമാകും. കുഞ്ഞുങ്ങള്‍ ജനിക്കാത്തതല്ല പ്രശ്നങ്ങളുടെ മൂലകാരണം. സ്വാർഥത, ഉപഭോക സംസ്കാരം, വ്യക്തി മാഹാത്മ്യ വാദം എന്നിവ ആളുകളെ അസന്തുഷ്ടരാക്കി മാറ്റിയതാണ് പ്രശ്നം. ഇപ്പോള്‍ കുട്ടികളില്ലാതെ വീടുകളില്‍ പട്ടികളും പൂച്ചകളും നിറഞ്ഞിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഫലപ്രദമായ ദീർഘകാല സമീപനങ്ങള്‍ ആവശ്യമാണെന്നും മാർപാപ്പ പറഞ്ഞു.