മില്ട്ടൻ ശക്തിപ്രാപിക്കുന്നു; ഫ്ളോറിഡയില്‍ അടിയന്തരാവസ്ഥ
മണിക്കൂറില്‍ 285 കിലോമീറ്റർ വരെ വേഗം കൈവരിക്കുന്ന ‘മില്ട്ടൻ’ ചുഴലിക്കാറ്റിന്റെ ഭീഷണിയില്‍ യു എസിലെ ഫ്ലോറിഡ.
ഇന്ന് കാറ്റ് പൂർണശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഇതേത്തുടർന്ന് താമസസ്ഥലത്തുനിന്ന് ഒഴിയാൻ ഭരണകൂടം ജനങ്ങള്‍ക്ക് നിർദ്ദേശം നല്കി.
കാറ്റഗറി അഞ്ച് ശക്തിയോടെ ഫ്ളോറിഡയുടെ പശ്ചിമ തീരങ്ങളില്‍ പ്രാദേശിക സമയം ഇന്ന് രാത്രിയോടെ മില്ട്ടൻ നിലംതൊടാൻ സാദ്ധ്യതയെന്നാണ് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നത്. ഏറ്റവും അപകടകരമായ ചുഴലിക്കാറ്റിന്റെ ഗണത്തില്‍പ്പെട്ടവയെയാണ് കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തുക. മുൻകരുതലിന്റെ ഭാഗമായി ഫ്ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്ളോറിഡ തീരത്ത് അതീവ ജാഗ്രതാനിർദേശവും നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് പേർ വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറി.
2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്ട്ടൻ എന്നാണ് പ്രവചനം. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോണ്‍ ഡി സാന്റിസ് നിർദേശം നല്കി. ഫ്ലോറിഡയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.