ആശുപത്രിയില് കുടുങ്ങി 7000 പേര്; ഗാസയില് മരണം 12,000 കടന്നു
Posted On November 18, 2023
0
342 Views

ഗാസയില് ഇസ്രയേല് സൈന്യം നടത്തുന്ന ആക്രമണത്തില് മരിച്ചവരുടെ എണ്ണം 12,000 കടന്നു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രി അല് ശിഫ ആശുപത്രിയില് ഐസിയുവിലെ ഇരുപതിലധികം രോഗികള് മരിച്ചു.
അല് ശിഫ ആശുപത്രിയില് മാത്രം മൂന്നു ദിവസത്തിനകം കൊല്ലപ്പെട്ടത് 55 പേര്. ഗാസയില് ഇന്ധനമില്ലാത്തതിനെ തുടര്ന്ന് ആശുപത്രിയില് കുടുങ്ങിക്കിടക്കുന്ന ആയിരങ്ങളുടെ ജീവൻ അപകടാവസ്ഥയിലാണ്. ഗാസയില് രണ്ട് ട്രക്ക് ഇന്ധനമെത്തിക്കാൻ ഇസ്രയേല് സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ഇത് അടിസ്ഥാനസൗകര്യങ്ങള്ക്കു തികയില്ലെന്നു അധികൃതര് അറിയിച്ചു.