മുഹമ്മദ് മുസ്തഫ പലസ്തീന്റെ പുതിയ പ്രധാനമന്ത്രി
പലസ്തീന്റെ പുതിയ പ്രധാനമന്ത്രിയായി മുൻ ഉപപ്രധാനമന്ത്രിയും പലസ്തീൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനുമായ മുഹമ്മദ് മുസ്തഫയെ നിയമിച്ചു.
ദീർഘകാലമായി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ സാമ്ബത്തിക കാര്യങ്ങളിലെ ഉപദേശകൻ കൂടിയാണ് മുഹമ്മദ് മുസ്തഫ. പലസ്തീനിലെ ഇസ്രായേല്‍ വംശഹത്യയില്‍ പ്രതിഷേധിച്ചും പട്ടിണി പടരുമ്ബോള്‍ ഒന്നും ചെയ്യാനാകാത്തതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തും മുഹമ്മദ് ഇശ്തയ്യ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് മൂന്നാഴ്ചയോടടുക്കുമ്ബോഴാണ് പുതിയ നിയമനം.
ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ പരിമിത അധികാരമുള്ള പലസ്തീൻ അതോറിറ്റിക്ക് വേണ്ടി പുതിയ സർക്കാർ രൂപവത്കരിക്കാനുള്ള ചുമതലയാണ് 69കാരന്റെ മുന്നിലുള്ളത്. വാഷിങ്ടണിലെ ജോർജ് വാഷിങ്ടണ്‍ സർവകലാശാലയില്‍നിന്ന് പഠനം പൂർത്തിയാക്കിയ മുഹമ്മദ് മുസ്തഫ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിലെ സ്വതന്ത്ര എക്സിക്യൂട്ടീവ് അംഗമാണ്. 2013 -15 കാലയളവില്‍ സാമ്ബത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, ലോക ബാങ്കിന്റെ ഉന്നത പദവികളില്‍ പ്രവർത്തിച്ചിട്ടുണ്ട്.