പാകിസ്താനിൽ സ്വാതന്ത്ര്യദിനാഘോഷം അതിരുവിട്ടു; 3 പേർ മരിച്ചു

പാകിസ്താനിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ അതിരു കടന്നതോടെ 3 പേർ മരിച്ചു. 64 പേർക്ക് പരുക്ക്. ആഘോഷത്തിന്റെ ഭാഗമായി ആകാശത്തേക്ക് വ്യാപകമായി വെടി വെച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ഈ വെടിവെപ്പില്‍ അബദ്ധത്തില്‍ വെടി കൊണ്ടാണ് മൂന്നുമരണം സംഭവിച്ചത്.
ലിയാഖാത്താബാദ്, ല്യാരി, മെഹ്മൂദാബാദ്, അക്തര്‍ കോളനി, കീമാരി, ബാല്‍ദിയ, ഒറാങ്കി ടൗണ്‍, പാപോഷ് നഗര്‍ തുടങ്ങിയ മേഖലകളിലാണ് വെടിവെപ്പ് അപകടത്തില്‍ കലാശിച്ചത്. കറാച്ചിയിലെ വിവിധയിടങ്ങളിലായാണ് പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചത്. ആകാശത്തേക്ക് വെടിയുതിര്‍ത്ത് നടത്തിയ ആഘോഷങ്ങള്‍ക്കിടെ വെടിയേറ്റ് അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞവര്‍ഷവും സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന ആഘോഷവെടിവെപ്പുകളില് പാകിസ്താനിൽ 95 പേര്‍ക്ക് പരിക്കേറ്റിരുന്നു.