ഫ്രാന്സിസ് മാര്പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായി
Posted On March 1, 2025
0
58 Views

ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയില് കഴിയുന്ന ഫ്രാന്സിസ് മാര്പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായി. മാര്പാപ്പയെ മെക്കാനിക്കല് വെന്റിലേഷനില് പ്രവേശിപ്പിച്ചെന്ന് വത്തിക്കാന് അറിയിച്ചു.
ഛര്ദിയെ തുടര്ന്നുള്ള ശ്വാസതടസമാണ് ഇപ്പോൾ മാര്പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാന് ഇടയാക്കിയത്. ഫെബ്രുവരി 14ന് ആണ് ശ്വാസതടസ്സത്തെത്തുടര്ന്ന് മാര്പാപ്പയെ റോമിലെ ജമേലി ആശുപത്രിയില് പ്രവേശിപ്പിച്ചത്.