മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി

മാർപാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗിതി ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചത്. തുടർന്നാണ് ഇപ്പോൾ മാർപാപ്പയുടെ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന വിവരം വരുന്നത്. തുടർന്ന് ശനിയാഴ്ച അദ്ദേഹം പരസഹായമില്ലാതെ കാപ്പികുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിരിന്നു.
ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ആശുപത്രിയില്‍ കഴിയുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. വെള്ളിയാഴ്ച മാര്‍പാപ്പ അപകടനില തരണംചെയ്തെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും വൈകീട്ടോടെ ആരോഗ്യനില മോശമാവുകയായിരുന്നു.