കത്തിയെരിഞ്ഞ് റഫയിലെ അഭയാര്‍ഥികള്‍; ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 40 പേര് കൊല്ലപ്പെട്ടു
പശ്ചിമ റഫയില്‍ അഭയാർഥികള്‍ താമസിക്കുന്ന മേഖലയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 40 പേർ കൊല്ലപ്പെട്ടു.
നിരവധി പേർക്ക് പരിക്കേറ്റു. സുരക്ഷിത മേഖലയെന്ന് ഇസ്രായേല്‍ നേരത്തെ അവകാശപ്പെട്ടിരുന്ന കേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടത്തിയത്. താല്-അസ് സുല്‍ത്താൻ മേഖലയില്‍ നടത്തിയ ആക്രമണത്തെ തുടർന്ന് വൻ തീപ്പിടിത്തമുണ്ടായി.
കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ഹസ്സ ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു. ഗസ്സയിലെ മറ്റിടങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷ തേടിയെത്തിയവരാണ് റഫയില്‍ ടെന്റുകളില്‍ താമസിച്ചിരുന്നത്. ഇവർക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയത്. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റെഡ് ക്രോസ് അറിയിച്ചു.