ഡ്രോണ് ആക്രമണത്തിന് തിരിച്ചടിച്ച് റഷ്യ
Posted On August 20, 2023
0
585 Views
സെൻട്രല് മോസ്കോയിലെ ഡ്രോണ് ആക്രമണത്തിന് റഷ്യ തിരിച്ചടി നൽകി. വടക്കൻ ഉക്രയ്നില് റഷ്യൻ മിസൈല് ആക്രമണത്തില് ആറുവയസ്സുകാരൻ ഉള്പ്പെടെ ഏഴു പേര് മരിച്ചു. 90 പേര്ക്ക് പരുക്കേറ്റു.
കീവില്നിന്ന് 145 കിലോമീറ്റര് അകലെയുള്ള ചെര്നിഹിവില്ലിലെ സെൻട്രൻ സ്ക്വയറില് ശനിയാഴ്ചയായിരുന്നു ആക്രമണം. റഷ്യ വിക്ഷേപിച്ച 17 ഡ്രോണില് 15 എണ്ണവും സൈന്യം വെടിവച്ചിട്ടതായി ഉക്രയ്ൻ വ്യോമസേന അവകാശപ്പെട്ടു. ഉക്രയ്നിലെ റസ്തോവിലെ ഏറ്റുമുട്ടൽ നടക്കുന്ന മേഖലയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിര് പുടിൻ കമാൻഡറുമാരെയും സൈനിക ഉദ്യോഗസ്ഥരെയും സന്ദര്ശിച്ചു.












