റഷ്യൻ പ്രസിഡൻറ് പുടിൻ 2024 ൽ കൊല്ലപ്പെടും; കൊലയാളി റഷ്യൻ തന്നെയെന്ന് ബാബ വംഗയുടെ പ്രവചനം
പ്രവചനങ്ങളിലൂടെ ലോകശ്രദ്ധ മുത്തശിയാണ് ബാബ വംഗ. പ്രവചങ്ങൾ കൊണ്ട് എന്നും വാർത്തകളിൽ നിറഞ്ഞു നിന്ന ആളാണ് ബാബ വംഗ. ഇപ്പോൾ മരണത്തിന് ശേഷവും പ്രവചനങ്ങളിലൂടെ അവർ ജീവിക്കുന്നുണ്ട്. ബൾഗേറിയക്കാരിയായ ബാബ വംഗയെ ആരാധിക്കുന്നവർ ർ ഇന്നും ഏറെയാണ്. അവർ നടത്തിയ പ്രവചനങ്ങളിൽ 85 ശതമാനം കൃത്യതയുണ്ടെന്നതാണ് ഇവരുടെ പ്രവചനങ്ങൾക്ക് അംഗീകാരം ലഭിക്കാൻ കാരണം.
2022ൽ വിവിധ ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും ‘തീവ്രമായ വെള്ളപ്പൊക്കങ്ങൾ’ ഉണ്ടാവുമെന്ന് ബാബ വംഗ പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെ യൂറോപ്യൻ നഗരങ്ങൾ വരൾച്ചയുടെ പിടിയിലാവുമെന്നും അവർ പ്രവചിക്കുകയുണ്ടായി. ഇതെല്ലാം നൂറ് ശതമാനവും ശരിയായി. 2024ലും ചില സംഭവങ്ങൾ നടക്കുമെന്ന് പ്രവചിച്ചിരുന്നു. അവയെല്ലാം സത്യമായി തീരുമോ എന്ന ആശങ്കയിലാണ് ലോകം.
2024ലെ ബാബ വംഗ പ്രവചനങ്ങൾ നോക്കുമ്പോൾ അതിൽ ഏറ്റവും ഞെട്ടിച്ച ഒരു പ്രവചനമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ മരണം. 2024ൽ അദ്ദേഹം മരിച്ചേക്കാമെന്നും അത് ഒരു കൊലപാതക മായിരിക്കുമെന്നും ബാബ വംഗ പ്രവചിച്ചിക്കുകയു ണ്ടായി. റഷ്യൻ പൗരനായിരിക്കും മരണത്തിന് കാരണമെന്നും അവർ പറഞ്ഞിട്ടുണ്ട്.
ക്യാൻസർ, അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾക്ക് 2024ൽ ചികിത്സ കണ്ടെത്തുമെന്നാണ് ബാബ വംഗയുടെ മറ്റൊരു ശ്രദ്ധേയമായ പ്രവചനം. 2024 വർഷം സെെബർ ആക്രമണം കൂടുമെന്നും ബാബ പ്രവചിച്ചിരുന്നു. ഇത് ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകു മെന്നാണ് അവർ പ്രവചിച്ചിരിക്കുന്നത്.തീവ്രവാദം വ്യാപിക്കും. 2024ലെ ഭീകര പ്രവർത്തനങ്ങളെക്കുറിച്ച് ബാബ വംഗ നടത്തിയ പ്രവചനങ്ങൾ ജനങ്ങളെ ഭയപ്പെടുത്തുന്നതാണ്. വംഗയുടെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യം 2024 ഓടെ ജെെവ ആയുധങ്ങൾ പരീക്ഷിക്കും. കൂടാതെ യൂറോപ്പ് ഭൂഖണ്ഡത്തിൽ ഭീകര ആക്രമണങ്ങൾ വർധിക്കും എന്നും അവർ പ്രവചിച്ചിട്ടുണ്ട്.
2024ല് സാങ്കേതിക മേഖലയില് വലിയ മാറ്റം വരില്ലെന്നും. എഐ, അതായത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻറെ ഉപയോഗം കൂടുമെന്നും വംഗ പറഞ്ഞിട്ടുണ്ട്. 1911 ൽ ജനിച്ച ബാബ വംഗ മരിക്കുന്നത് 1996 ൽ ആഗസ്റ്റ് മാസത്തിലാണ്. അക്കാലത്ത് അവർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് പ്രവചനങ്ങൾ നടത്തിയത് വലിയൊരു അഭുതമായി തന്നെയാണ് ലോകം കാണുന്നത്.