യുക്രൈനിലെ വിവിധ സ്ഥലങ്ങളില് റഷ്യയുടെ ഷെല്ലാക്രമണം; ഏഴ് പേര് മരിച്ചു
Posted On September 16, 2024
0
207 Views

യുക്രൈനിലെ വിവിധ സ്ഥലങ്ങളില് ഷെല്ലാക്രമണം. റഷ്യയുടെ ആക്രമണത്തില് ഏഴ് പേര് മരിച്ചു. യുക്രൈനിന്റെ തെക്ക്, തെക്കു കിഴക്ക്, കിഴക്ക് പ്രദേശങ്ങളിലാണ് റഷ്യ ഷെല്ലാക്രമണം നടത്തിയത്.
യുക്രൈന് മേല് അപ്രതീക്ഷിതമായി റഷ്യ ശനിയാഴ്ചയായിരുന്നു ഷെല്ലാക്രമണം നടത്തിയത്. സപ്പോറിന്ഷിയ പ്രദേശത്തെ കാര്ഷിക മേഖലയുമായി ബന്ധപ്പെട്ട് സ്ഥാപനം ഷെല്ലാക്രമണത്തില് തകര്ന്നു.
ആക്രമണത്തില് സ്ഥാപനത്തിലുണ്ടായിരുന്ന മൂന്ന് പേര് മരിച്ചതായി ഗവർണർ ഇവാൻ ഫെഡോറോവ് സ്ഥിരീകരിച്ചു. ഒഡേസയില് നടത്തിയ ഷെല്ലാക്രമണത്തിലാണ് രണ്ട് പേര് മരിച്ചത്.