യുഎസിൽ ഇന്ത്യൻ എംബസിയുടെ സുരക്ഷ വർദ്ധിപ്പിച്ചു; നടപടി ഖാലിസ്ഥാൻ പ്രതിഷേധ ആഹ്വാനത്തിന് പിന്നാലെ
യുഎസിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി. ഖാലിസ്ഥാൻ അനുകൂലികൾ ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷ വർദ്ധിപ്പിച്ചതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. എംബസി പരിസരത്ത് വൻതോതിൽ പൊലീസ് സേനയെ വിന്യസിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വൻതോതിൽ പൊലീസ് വാഹനങ്ങളും പ്രദേശത്ത് സുരക്ഷയ്ക്കായി നിരന്നിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കിടയിൽ വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ ഖാലിസ്ഥാൻ അനുകൂല സംഘടനകൾ പദ്ധതിയിട്ടിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. യുകെ , ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളെ ഖാലിസ്ഥാൻ അനുകൂലികൾ മുൻപ് ആക്രമിച്ചിരുന്നു. ഇത് മുന്നിൽ കണ്ടാണ് യുഎസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.