ഷെഹബാസ് ഷെരീഫ് രണ്ടാമതും പാകിസ്താന് പ്രധാനമന്ത്രി, പാര്ലമെന്റംഗങ്ങളുടെ വന് പിന്തുണ
Posted On March 3, 2024
0
265 Views

പാകിസ്താന് പ്രധാനമന്ത്രി പദത്തിലേക്ക് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട് ഷഹബാസ് ഷെരീഫ്. നേരത്തെ കാവല് സര്ക്കാരിലും അദ്ദേഹമായിരുന്നു പ്രധാനമന്ത്രി.
വോട്ടെടുപ്പില് വലിയ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. 201 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. എതിരാളിയായ ഒമര് അയ്യൂബിന് 92 വോട്ടുകളാണ് ലഭിച്ചത്. നേരത്തെ നടന്ന പൊതുതിരഞ്ഞെടുപ്പില് വ്യാപക ക്രമക്കേടുകള് നടന്നതായി റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു. ഫെബ്രുവരി എട്ടിനായിരുന്നു വോട്ടെടുപ്പ്. ഇതേ തുടര്ന്ന് ഫലം പ്രഖ്യാപിക്കുന്നതും വൈകിയിരുന്നു.