റഷ്യയിലെ ആരാധനാലയങ്ങളില് വെടിവെയ്പ്പ് ; 9 പേര് കൊല്ലപ്പെട്ടു
Posted On June 24, 2024
0
271 Views
റഷ്യയിലെ ആരാധനാലയങ്ങളില് വെടിവെയ്പ്പ്. ഡര്ബന്റ്, മഖാഖോല നഗരങ്ങളിലെ രണ്ട് പള്ളികളിലും ജൂത ആരാധനാലയത്തിലുമായിരുന്നു വെടിവെയ്പ്പ്.
ആക്രമണത്തില് പൊലീസുകാരുള്പ്പെടെ 9 പേര് കൊല്ലപ്പെട്ടു.ആയുധധാരികള് പള്ളികളിലെത്തിയവര്ക്കുനേരെ നേരെ വെടിയുതിര്ക്കുകയായിരുന്നു. വെടിവെയ്പ്പിനെ തുടര്ന്ന് പള്ളിയില് വലിയ രീതിയില് തീ പടര്ന്നുപിടിച്ചു.
ആക്രമണത്തില് ഒരു പുരോഹിതനും കൊല്ലപ്പെട്ടു. നാല് അക്രമികളും പൊലീസിന്റെ പ്രത്യാക്രമണത്തില് കൊല്ലപ്പെട്ടിട്ടുണ്ട്.
Trending Now
കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്ജി
December 5, 2025













