ആക്രമണം രൂക്ഷം; ഇസ്രായേലിലേക്ക് റോക്കറ്റ് വിക്ഷേപിച്ചതായി ഹിസ്ബുള്ള
Posted On August 2, 2024
0
384 Views
ഇസ്രായേലിന് നേരെ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോർട്ട്. തെക്കൻ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനു മറുപടിയായി ഡസൻ കണക്കിനു റോക്കറ്റുകള്‍ വടക്കൻ ഇസ്രായേലിലേക്ക് വിക്ഷേപിച്ചതായി ഹിസ്ബുള്ള അറിയിച്ചു.
കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടിരുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം ഹിസ്ബുള്ളയും ഇസ്രായേലും തമ്മില്‍ ആക്രമണം രൂക്ഷമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നടത്തിയ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നാല് സിറിയക്കാർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Trending Now
An anthem forged in fire!👑🔥
October 29, 2025













