ഫലസ്തീനികളുടെ മരണത്തെ പരിഹസിച്ച സൈനികൻ ഇനിയില്ല; കെട്ടിടം തകർക്കുന്ന വീഡിയോ മകൾക്ക് സമ്മാനമായി അയച്ച ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു
രണ്ട് വയസുള്ള മകള്‍ക്ക് ജന്മദിന സമ്മാനമായി ഗസ മുനമ്ബിലെ പാര്‍പ്പിട സമുച്ചയം ബോംബിട്ട് തകര്‍ത്ത ഇസ്രായേല്‍ സൈനികൻ കൊല്ലപ്പെട്ടു. ഇദ്ദേഹം കെട്ടിടം ബോംബ് വെച്ച് തകര്‍ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മകള്‍ക്കുള്ള ജന്മദിന സമ്മാനമെന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്. ആയുധവുമേന്തി നില്ക്കുന്ന മറ്റു സൈനികരും ഇയാള്‍ക്കൊപ്പം വീഡിയോയിലുണ്ട്.
”ഈ സ്ഫോടനം ജന്മദിനം ആഘോഷിക്കുന്ന എന്റെ മകള്‍ക്ക് സമര്‍പ്പിക്കുന്നു. രണ്ടു വയസുകാരിയാണവള്‍. നിന്നെ മിസ് ചെയ്യുന്നു”- എന്നിങ്ങനെ ഹീബ്രു ഭാഷയിലായിരുന്നു സൈനികന്റെ സംസാരം. കൗണ്ട്ഡൗണ്‍ ആരംഭിച്ചതിന് ശേഷം നിമിഷങ്ങള്‍ക്കകം ഇവരുടെ പിന്നിലുള്ളൊരു കെട്ടിടം വലിയ സ്ഫോടനശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.
കെട്ടിടം തകര്ന്നവീഴുമ്ബോള് താനാ വൃത്തികെട്ട സാധനം തീര്‍ത്തുകളഞ്ഞെന്ന് ഒരാള്‍ പശ്ചാത്തലത്തില്‍ പറയുന്നതും കേള്‍ക്കാമായിരുന്നു. താൻ ഉടൻ തിരിച്ചുവരുമെന്നും ഇയാള്‍ പറയുന്നുണ്ട്. ഗസ്സയിലെ ദുരന്തഭൂമിയില്‍നിന്നുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ മനുഷ്യ വേട്ടക്കിടയിലാണ് മനഃസാക്ഷിയെ നടുക്കുന്ന ഇ വിഡിയോ പുറത്തുവന്നത്. എന്നാൽ ഈ ക്രൂരത ചെയ്ത ആ സൈനികൻ തിരിച്ചു വരാൻ ആയില്ല. ഹമാസുമായുള്ള യുദ്ധത്തിൽ ഇയാൾ കൊല്ലപ്പെട്ടതായി അറബ് മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. മനുഷ്യരുടെ മരണത്തെ ചിരിച്ചു കൊണ്ട് പരിഹസിച്ച, ആ കാഴ്ചകൾ തന്റെ മകൾക്ക് സമ്മാനമായി അയച്ച ആ മനഃസാക്ഷിയില്ലാത്ത്ത പട്ടാളക്കാരന് അർഹിക്കുന്ന ശിക്ഷ തന്നെ ലഭിച്ചു എന്നാണ് വാർത്തയിൽ പറയുന്നത്.
ഗസ്സയില്‍ ഇപ്പോൾ ആക്രമണം രൂക്ഷമാകുകയാണ്. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേല്‍ സേനയ്ക്ക് കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 5,000ത്തിലേറെ സൈനികര്‍ക്ക് പരിക്കേറ്റതായും 2,000ത്തിലധികം സൈനികര്‍ക്ക് അംഗവൈകല്യം സംഭവിച്ചതായും ഹിബ്രു പത്രം യെദിയോത്ത് അഹ്റോനേത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒട്ടേറെ പേരുടെ കൈകാലുകൾ മുറിച്ച് മാറ്റേണ്ടി വന്നതായും ഇസ്രായേലിലെ ആശുപത്രികാലിൽ നിന്നും വിവരം ലഭിക്കുന്നു. പല സൈനികർക്കും ശ്വാസകോശം, കരൾ, ആമാശയം എന്നിവയെ ബാധിക്കുന്ന മാരകമായ അസുഖങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇതിനിടെ ഗസ്സയില്‍ വെടിനിര്‍ത്താനുള്ള യൂ എൻ പ്രമേയത്തെ അമേരിക്ക വേട്ട ചെയ്തതോടെ യുദ്ധം എങ്ങുമെത്താതെ നീളുകയാണ്. അമേരിക്കയുടെ ഈ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കിയും ഇറാനും മലേഷ്യയും രംഗത്ത് വന്നിട്ടുണ്ട്