ടെല്‍ അവീവില്‍ മൂന്ന് ബസുകളില്‍ സ്ഫോടനം; ആളപായമില്ല

ഇസ്രയേലിലെ ടെല്‍ അവീവില്‍ മൂന്ന് ബസുകളില്‍ സ്ഫോടനം ഉണ്ടായി. രണ്ട് ബസുകളിലെ ബോംബ് നിര്‍വീര്യമാക്കി. സ്ഫോടനം നടന്നത് നിര്‍ത്തിയിട്ടിരുന്ന ബസുകളിലായതിനാല്‍ ആളപായമില്ല. സ്ഫോടനം ഭീകരാക്രമണമാണെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ തുടങ്ങി മൂന്നാഴ്ച്ച പിന്നിടുമ്പോഴാണ് ഇസ്രയേലില്‍ വീണ്ടും ആക്രമണമുണ്ടാവുന്നത്.
നാലര ലക്ഷത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇസ്രയേലിലെ നഗരമാണ് ടെല്‍ അവീവ്. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പുറപ്പെടാനിരുന്ന ബസ്സ് ആയിരുന്നു ഇതെന്നാണ് അധികൃതര്‍ പറയുന്നത്. ആ സമയത്താണ് സ്ഫോടനമുണ്ടാവുന്നതെങ്കില്‍ വലിയ ദുരന്തമായി മാറുമായിരുന്നു. വെസ്റ്റ് ബാങ്ക് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്നും, പെട്ടെന്ന് തന്നെ വെസ്റ്റ് ബാങ്കില്‍ സൈനിക നടപടി നടത്തുമെന്നും ഇസ്രയേല്‍ പറഞ്ഞു.