പലസ്തീനികള്‍ക്ക് പെരുന്നാള്‍ കോടിയുമായി യുഎഇ; ഗാസയില്‍ വിതരണം ചെയ്തത് വസ്ത്രങ്ങളും മധുരപലഹാരങ്ങളും
യുദ്ധക്കെടുതികള്‍ക്കിടയിലും നോമ്ബ് പൂർത്തിയാക്കിയ പലസ്തീൻ ജനതയ്ക്ക് പെരുന്നാള്‍ കോടിയുമായി യുഎഇ. പലസ്തീനികള്‍ക്ക് ചെറിയ പെരുന്നാള്‍ ആഘോഷിക്കാനുള്ള പുതുവസ്ത്രങ്ങളും മറ്റ് സാമഗ്രികളുമാണ് യുഎഇ നല്‍കിയത്.
പ്രത്യേക വിമാനത്തില്‍ ഈജിപ്തിലെ അല്‍ അറിഷ് വിമാനത്താവളം വഴിയാണ് ഇവ ഗാസയില്‍ എത്തിച്ച് വിതരണം ചെയ്തത്. ബേഡ്സ് ഓഫ് ഗുഡ്നെസ് പദ്ധതിയുടെ ഭാഗമായാണ് കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍, ഷൂ, കളിപ്പാട്ടങ്ങള്‍, മധുരപലഹാരങ്ങള്‍, പെരുന്നാള്‍ വിഭവങ്ങള്‍ തയാറാക്കാനുള്ള വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള പാക്കറ്റുകള്‍ വിതരണം ചെയ്തത്. ഈദുല്‍ ഫിത്ർ വേളയില്‍ പലസ്തീൻ ജനതയുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ദുരിതങ്ങള്‍ ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. 6 മാസമായി വിവിധ രാജ്യങ്ങളുടെ സഹായത്തോടെയും നേരിട്ടും യുഎഇ പലസ്തീന് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയാണ്.