ഗാസയിൽ തിരിച്ചെത്തി, കാര്യങ്ങൾ നിയന്ത്രിച്ച് ഹമാസ്; ഇതിനിടെ ഇസ്രയേലുമായി സൗഹൃദം സ്ഥാപിക്കുന്ന പാകിസ്ഥാന് നേരെ രൂക്ഷവിമർശനം
ഫലസ്തീനിലെ ഗസയില്‍ ഒരു അന്താരാഷ്ട്ര ഭരണം ഏര്‍പ്പെടുത്താന്‍ അമേരിക്ക ശ്രമിക്കുമ്പോഴും ഹമാസ് അവിടെ തങ്ങളുടെ പ്രവര്‍ത്തനം വീണ്ടും സജീവമാക്കിയതായി റിപോര്‍ട്ടുകൾ ഉണ്ട്. ഇസ്രായേലി സൈന്യം പിന്മാറിയ പ്രദേശങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ ഹമാസ് നിയന്ത്രണം ഏറ്റെടുത്തതായി അല്‍ ഖുദ്സിലെ റിപോര്‍ട്ട് പറയുന്നു.
ഗസയിലേക്ക് കൊണ്ടുവരുന്ന എല്ലാത്തരം ചരക്കുകളും ഹമാസ് നേതൃത്വത്തിലുള്ള ഭരണസംവിധാനം കര്‍ക്കശമായി നിരീക്ഷിക്കുന്നതായി മൂന്നു വ്യാപാരികള്‍ അടക്കമുള്ളവര്‍ അല്‍ ഖുദ്സിനോട് പറഞ്ഞു. സിഗററ്റ്, ഇന്ധനം തുടങ്ങിയ വസ്തുക്കള്‍ക്ക് ഭരണകൂടം നികുതി ചുമത്തുന്നുമുണ്ട്. ഉയര്‍ന്ന് വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് പിഴയും ഈടാക്കുന്നു.
നിരന്തരമായ റെയ്ഡ്, ഫീല്‍ഡിലെ പരിശോധനകൾ എന്നിവയിലൂടെയാണ് ഗാസയിലെ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. വിദേശശക്തികള്‍ക്കും അതിന്റെ കൂട്ടാളികള്‍ക്കും ഹമാസിനെ മാറ്റി നിർത്താൻ കഴിയില്ലെന്ന് വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസിയിലെ സീനിയര്‍ ഫെലോ ആയ ഗൈത്ത് അല്‍-ഉമരി പറയുന്നു.
അതേസമയം, അധിനിവേശത്തിന് ശേഷം ആദ്യമായി ഗസയില്‍ നടത്തിയ തവ്ജി ഹി പരീക്ഷയില്‍ 30,000 കുട്ടികള്‍ വിജയിച്ചതായി പറയുന്നു. അധിനിവേശ കാലത്ത് 16000 വിദ്യാര്‍ഥികളെയും 750 അധ്യാപകരെയുമാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്. അതിനെയെല്ലാം അതിജീവിച്ചാണ് കുട്ടികള്‍ ഇപ്പോൾ ഈ പരീക്ഷ എഴുതി വിജയിച്ചത്.
എന്നാൽ ഈ സമയത്ത്, ഫലസ്തീനികളുടെ കൊലപാതകികളോട് പാകിസ്ഥാൻ എന്ന രാജ്യം കൈകോർക്കുന്ന കാഴ്ചയും ലണ്ടനിൽ കാണാൻ സാധിച്ചട്ടുണ്ട്. ലണ്ടനിലെ വേൾഡ് ട്രാവൽ മാർക്കറ്റ് അന്താരാഷ്ട്ര ടൂറിസം ചർച്ചകൾക്കുള്ള വേദിയാണ്. എന്നാൽ, ഈ മാസം ആദ്യം അവിടെ കണ്ടുമുട്ടിയ രണ്ട് ഉദ്യോഗസ്ഥർ ലോക രാഷ്ട്രീയത്തിൽ വലിയ ഭൂകമ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പരമ്പരാഗതമായി ശത്രുക്കളായ ഇസ്രാഈലിനോട് പാകിസ്ഥാൻ കൈചേർത്ത് പിടിക്കുന്നതാണ് അവിടെ കണ്ടത്. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സർദാർ യാസിർ ഇല്യാസ് ഖാനും,
ഇസ്രയേൽ ടൂറിസം ഡയറക്ടർ ജനറൽ മൈക്കൽ ഇഷാക്കോവും പാക് പവലിയനിൽ വെച്ച് പരസ്യമായി കൈകൊടുത്ത ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഔദ്യോഗിക നയതന്ത്ര ബന്ധങ്ങൾ ഒന്നും നിലവിലില്ലാത്ത രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഈ അപ്രതീക്ഷിത ഹസ്തദാനം, പാകിസ്ഥാൻ്റെ നിലപാടുകളിലെ മാറ്റങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുകയാണ്.
പലസ്തീനെ പിന്തുണക്കുന്ന പാർട്ടികളും വ്യക്തികളും ഈ സംഭവത്തിൽ രോഷം പ്രകടിപ്പിച്ചു. മുൻ ജമാഅത്തെ ഇസ്ലാമി സെനറ്റർ മുഷ്താഖ് അഹമ്മദ് ഖാൻ തൻ്റെ ട്വിറ്ററിൽ പറഞ്ഞത് “പലസ്തീനികളുടെ കൊലയാളികളുമായി കൈ കുലുക്കുന്നത് അൽ-അഖ്സയെയും ഗാസയെയും പലസ്തീനുകളെയും വഞ്ചിക്കുന്നതിന് തുല്യമാണ്. എന്നാണ്.
പാകിസ്ഥാൻ പവലിയനിലേക്കുള്ള ഇസ്രയേൽ പ്രതിനിധിയുടെ സന്ദർശനത്തെ അദ്ദേഹം “ലജ്ജാകരം” എന്ന് വിശേഷിപ്പിക്കുകയും, ഇത് പാകിസ്ഥാനികളുടെ മുറിവിൽ ഉപ്പുപുരട്ടുന്നതിന് തുല്യമാണെന്ന് പറയുകയും ചെയ്തു.
എന്നാൽ സംഭവം വിവാദമായതോടെ, പാക് വിദേശകാര്യ ഓഫീസ് വക്താവ് താഹിർ ഹുസൈൻ ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തി. ലണ്ടനിലെ കൂടിക്കാഴ്ച സർക്കാരിൻ്റെ അനുമതിയില്ലാതെയും അറിവില്ലാതെയുമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേൽ അധികാരികളുമായുള്ള ഇടപെടലുകൾക്ക് പാകിസ്ഥാൻ സർക്കാർ അംഗീകാരം നൽകുന്നില്ലെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.













