വക്കം പുരുഷോത്തമന് വിട നൽകി; ഔദ്യോഗിക ബഹുമതികളോടെ യാത്രയയപ്പ്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന് കേരളം വിട നല്കി. പന്ത്രണ്ട് മണിയോടെ ആറ്റിങ്ങലിലെ കുടുംബവീട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം നടന്നത്.
ജൂലായ് 31 തിങ്കളാഴ്ച തിരുവനന്തപുരത്തെ കുമാരപുരത്തുള്ള വസതിയിലായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടര്‍ന്ന് അദ്ദേഹം ഏറെനാളായി വിശ്രമത്തിലായിരുന്നു. മുൻ മിസോറാം, ത്രിപുര ഗവര്‍ണര്‍ ആയിരുന്നു വക്കം പുരുഷോത്തമൻ. മൂന്ന് തവണ സംസ്ഥാന മന്ത്രിയും രണ്ട് തവണ സ്പീക്കറും രണ്ട് തവണ എം.പിയും ആയ വക്കം, ആര്.ശങ്കറിന്റെ നിര്‍ബന്ധംകൊണ്ടാണ് കോണ്‍ഗ്രസിലെത്തിയത്. അതിന് മുമ്പ് തിരുവനന്തപുരത്തെ തിരക്കുള്ള അഭിഭാഷകനായിരുന്നു.