സ്വര്‍ണവില വീണ്ടും റിവേഴ്സില്‍; 92,000ന് മുകളില്‍ തന്നെ
ഇന്നലെ 1800 രൂപ കുതിച്ച് കയറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 92,040 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് കുറഞ്ഞത്. 11,505 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ 1800 രൂപ വര്‍ധിച്ചെങ്കിലും ഉച്ചയോടെ 320 രൂപ കുറഞ്ഞിരുന്നു. വില ഇടിവിന്റെ തുടര്‍ച്ചയാണ് ഇന്നും ദൃശ്യമായത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.












