കായംകുളം താലൂക്ക് ആശുപത്രി ആക്രമിച്ച സംഭവം; നാല് സി പി എം നേതാക്കള്‍ക്ക് സസ്പെന്ഷന്
കായംകുളം താലൂക്ക് ആശുപത്രി ആക്രമിച്ച സംഭവത്തില്‍ നാലി സി പി എം പ്രാദേശിക നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍ അന്തപ്പന്, സുധീര്‍ യൂസഫ്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സാജിദ്, പാര്‍ട്ടി അംഗം വിനോദ് എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തി ആശുപത്രി ഉപകരണങ്ങളടക്കം അടിച്ചു തകര്‍ത്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സിപിഎം പ്രവര്‍ത്തകരായ നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയതിരുന്നു.
സിപിഎമ്മുമായി ബന്ധപ്പെട്ട ആളുകള്‍ക്കാണ് ആക്രമണത്തില്‍ ബന്ധമുണ്ടെന്ന് അന്നുതന്നെ പുറത്തു വന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാന്, ജില്ലാ സെക്രട്ടറി ആര് നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കായംകുളം ഏരിയാ കമ്മിറ്റി യോഗത്തിലാണ് പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ തീരുമാനിച്ചത്.
Content Highlights – 4 CPM local leaders suspended in Kayamkulam taluk hospital attack incident