അമര്‍നാഥില്‍ മേഘ വിസ്ഫോടനം; 10 പേര് മരിച്ചതായി റിപ്പോര്‍ട്ട്; 40 ആളുകളെ കാണാതായി
ജമ്മു കശ്മീരിലെ വിശുദ്ധ ഗുഹാക്ഷേത്രമായ അമര്‍നാഥിന് സമീപം മേഘവിസ്ഫോടനം. ഇതുവരെ 10 പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്കാണ് മേഘവിസ്ഫോടനം ഉണ്ടായത്. അപകടത്തില്‍ നിരവധി ആളുകളെ കാണാതായി.
അപകടത്തില്‍ പരിക്കേറ്റ തീര്‍ത്ഥാടകരെ വ്യോമയാന മാര്‍ഗം ആശുപത്രിയിലെത്തിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
മേഘവിസ്ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് അതിശക്തമായ മഴ പെയ്തു. ക്ഷേത്രത്തിലെത്തുന്ന
തീര്‍ഥാടകര്‍ക്ക് ഭക്ഷണം നല്‍കിയിരുന്ന 25 ടെന്റുകളും മൂന്ന് കമ്മ്യൂണിറ്റി കിച്ചണുകളും തകര്‍ന്നു.
ദേശീയ-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മറ്റ് ഏജന്‍സികളും സംയുക്തമായി ചേര്‍ന്ന് പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടം ഉണ്ടായതോടെ അമര്‍നാഥിലേക്കുള്ള വഴി പൂര്‍ണമായും തകര്‍ന്നു.
Content Highlights – Cloud Burst, Near the holy cave temple of Amarnath, 10 people have been reported dead