ഓങ്ങല്ലൂരിൽ ആക്രിക്കടക്ക് തീപിടിച്ചു; കട മുഴുവനായും കത്തിനശിച്ചു
Posted On November 3, 2025
0
36 Views
പാലക്കാട് ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്ത് ആക്രിക്കടക്ക് തീപിടിച്ചു. കട പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. സംഭവസ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
പഴയ ഫ്രിഡ്ജിന്റെ പൊളിച്ചുവെച്ച ഭാഗങ്ങൾക്കാണ് ആദ്യം തീപിടിച്ചത്. ഇത് പിന്നീട് പടർന്ന് ആളിക്കത്തുകയായിരുന്നു. അഗ്നിബാധയെ തുടർന്ന് പ്രദേശത്ത് കറുത്ത പുക പടർന്നു. മുൻഭാഗത്തെ തീ നിയന്ത്രണാധീനമാക്കിയിട്ടുണ്ടെങ്കിലും, പുറകെ വശത്തെ തീ അണക്കാനായിട്ടില്ല. അപകട സാധ്യത കണക്കിലെടുത്ത് ആക്രിക്കടയ്ക്ക് മുന്നിലെ വീട്ടുകാരെ താത്കാലികമായി ഒഴിപ്പിച്ചിട്ടുണ്ട്.
Trending Now
An anthem forged in fire!👑🔥
October 29, 2025













