എപി അബ്ദുള്ളക്കുട്ടിക്കെതിരായ സോളാര്‍ പീഡന പരാതി; പരാതികാരിയോടൊപ്പം സിബിഐ സംഘം മസ്കറ്റ് ഹോട്ടലില്‍ തെളിവെടുപ്പ് നടത്തി
ബിജെപി ദേശിയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്കെതിരായ സോളാര്‍ പീഡന പരാതിയില്‍ സിബിഐ സംഘം തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് സിബിഐ സംഘം പരാതികാരിയുമായി എത്തി തെളിവെടുപ്പ് നടത്തിയത്. ഇന്നലെ ആയിരുന്നു തെളിവെടുപ്പ്.
സോളാര്‍ പീഡന കേസില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സിബിഐ ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി ആയിരുന്നു തെളിവെടുപ്പ്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2012ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് ആരോപണം.
സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വഷിച്ചുവന്ന കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. എന്നാല്‍ അന്വേഷണത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. മറ്റുള്ളവര്‍ക്കെതിരെ ലൈംഗിക പീഡനത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല.
Content Highlight: Solar rape case probe against BJP vice president A P Abdullakutty. CBI inspected Muscat hotel Thiruvananthapuram.