പണമുള്ളവന് കാറില്‍ സ്വിമ്മിങ് പൂള് പണിതല്ല നീന്തേണ്ടത്, വീട്ടില്‍ സ്വിമ്മിങ് പൂള് പണിയണം; ഗണേഷ് കുമാര്‍

കാറില്‍ സ്വിമ്മിങ് പൂള് ഒരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്.
യൂട്യൂബിൻ്റെ മുൻ വിഡിയോകള്‍ പരിശോധിച്ച് വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വിഡിയോകളുണ്ടെങ്കില്‍ കർശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
പണമുള്ളവൻ കാറില്‍ സ്വിമ്മിങ് പൂള് പണിതല്ല നീന്തേണ്ടത്. വീട്ടില്‍ സ്വിമ്മിങ് പൂള് പണിയണം. ഭ്രാന്തന്മാർ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്. മോട്ടോർ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളിക്കണമെന്നും പഴയ കാലമല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. കാർ പിടിച്ചെടുത്ത് രജിസ്ട്രേഷൻ റദ്ദാക്കി മോട്ടോർ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തു.