വയനാട്ടിൽ വീണ്ടും കടുവയിറങ്ങി
മീനങ്ങാടി മൈലമ്പാടിയിൽ വീണ്ടും കടുവയിറങ്ങി. പൂളക്കടവ് സ്വദേശി ബാലന്റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ കടുവ കടിച്ചു പരിക്കേൽപ്പിച്ചു. വനംവകുപ്പ് സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.
രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം. പശുവിനെ വളർത്തലാണ് ഈ പ്രദേശത്തുള്ളവരുടെ പ്രധാന ജീവിതോപാധി. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഈ പ്രദേശത്തുള്ളവരുടെ ദൈനംദിന ജീവിതം ദുസ്സഹമായി. പശുവിന്റെ വിശ്വസിച്ച് തൊഴിത്തിലോ പറമ്പിലോ കെട്ടാൻ പറ്റില്ല.പുലർച്ചെ പാൽ കൊണ്ടുപോകാനോ പകൽ സമയത്ത് പോലും പുല്ലരിയാനോ കഴിയാത്ത നിലയിലാണ് നാട്ടുകാർ.
ഒരാഴ്ച മുൻപ് മൈലമ്പാടിയിൽ കടുവയിറങ്ങിയതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മേഖലയിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുന്നതിനിടെയാണ് വീണ്ടും കടുവയുടെ ആക്രമണം.
കൂടുതൽ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുകയും പ്രദേശത്ത് കൂടുകൾ സ്ഥാപിക്കുയും ചെയ്യുമെന്ന് പ്രദേശത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാത്രിയിൽ ഒറ്റയ്ക്ക് നടന്നു പോകുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
Content Highlights – A Tiger has Founded again in Wayanad