മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ; ഷാജന് സ്കറിയക്ക് ഹൈകോടതി വിമര്‍ശനം
മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസിലെ ജാമ്യ ഉത്തരവില്‍ ഇളവ് തേടി നല്കിയ ഹര്‍ജിയില്‍ മറുനാടൻ മലയാളി ചാനല്‍ ഉടമ ഷാജൻ സ്കറിയയ്ക്ക് ഹൈകോടതിയുടെ വിമര്‍ശനം. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിലാണ് കോടതി വിമര്‍ശിച്ചത്. ഹര്ജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജൻ സ്കറിയയുടേതെന്നും ജസ്റ്റിസ് കെ. ബാബു വിമര്‍ശിച്ചു.
മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസില്‍ ഷാജന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിര്‍ദേശത്തോടെയാണ് ഹൈകോടതി മുൻകൂര്‍ ജാമ്യം നല്‍കിയത്. എന്നാല്‍ അമ്മയുടെ അസുഖം കാരണം ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ഷാജൻ ആവശ്യപ്പെട്ടത്. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും