രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കും
ലൈംഗികാരോപണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് റിപ്പോര്‍ട്ട്. നേരിട്ടെത്തി മുഖ്യമന്ത്രിക്ക് തെളിവ് സഹിതം പരാതി നല്‍കാനാണ് യുവതിയുടെ തീരുമാനമെന്നാണ് വിവരം. യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുലിന്റെതെന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് ഇന്ന് പുറത്തുവന്നിരുന്നു.
ലൈംഗികാക്രമണത്തിന് ഇരയായ യുവതിക്ക് നേരെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപവും ഭീഷണിയും തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനുള്ള യുവതിയുടെ തീരുമാനമെന്ന് അവരുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. രാഹുലിനെ കുരുക്കിലാക്കുന്ന നിര്‍ണായക തെളിവുകളും യുവതി പരാതിക്കൊപ്പം മുഖ്യമന്ത്രിക്ക് നല്‍കുമെന്നാണ് അറിയുന്നത്.













