തെങ്കാശിയില്‍ ബസുകള്‍ കൂട്ടിയിടിച്ചു; 6 മരണം
Posted On November 24, 2025
0
209 Views
തമിഴ്നാട്ടിലെ തെങ്കാശിയിലുണ്ടായ റോഡ് അപകടത്തില്‍ 6 പേര് മരിച്ചു. 39 പേര്‍ക്ക് പരുക്കേറ്റു. രണ്ടു സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തെങ്കാശിക്ക് 15 കിലോമീറ്റര്‍ അകലെ ദുരൈസാമിയാപുരം ഗ്രാമത്തില്‍ തിരുമംഗലം- ശെങ്കോട്ട ദേശീയപാതയിലായിരുന്നു അപകടം.
മധുരയില്‍ നിന്നും ശെങ്കോട്ടയിലേക്ക് പോകുന്ന ബസും, തെങ്കാശിയില്‍ നിന്നും കോവില്‍പെട്ടിയിലേക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു ബസുകളും തകര്‍ന്നു. ആറുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













