തൃക്കാക്കരയില്‍ മത്സരത്തിനില്ലെന്ന് ആം ആദ്മി പാര്‍ട്ടി; ട്വന്റി-20 സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കാം
തൃക്കാക്കരയില്‍ മത്സരത്തിനില്ലെന്ന് ആം ആദ്മി പാര്‍ട്ടി. അടിത്തറ ശക്തിപെടുത്തിയതിന് ശേഷം തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതിയെന്ന നിലപാടിലാണ് പാർട്ടിയുടെ ദേശീയ നേതൃത്വം. കേരള രാഷ്ട്രീയത്തിലേക്ക് എ എ പി നിര്‍ണായക ചുവടുവെപ്പ് നടത്തുന്നത് ഉപതെരഞ്ഞപെടുപ്പിലൂടെ വേണ്ടന്ന തീരുമാനത്തിലാണ് നേതൃത്വം.
കേരളത്തില്‍ 140 സീറ്റുകളും നേടുകയാണ് എഎപിയുടെ ലക്ഷ്യം. പിന്തുണ ആര്‍ക്കെന്ന കാര്യത്തിൽ തീരുമാനം പിന്നീടായിരിക്കും. പാര്‍ട്ടിയുടെ പ്രഥമ പരിഗണന അംഗത്വ ക്യാമ്പെയിനും, വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞടുപ്പിനുമാണെന്നും ആദ്മി നേതൃത്വം പറയുന്നു.
കേരളത്തില്‍ ആം ആദ്മി മത്സരിച്ചാല്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ട്വന്റി-20 നിലപാടെടുത്തിരുന്നു. ആം ആദ്മി പിന്മാറിയ സ്ഥിതിക്ക് ട്വന്റി-20 സ്ഥാനാര്‍ത്ഥി മത്സരിക്കണമോ എന്നതില്‍ തീരുമാനം ഇന്ന് വൈകിട്ടോടെയുണ്ടാവും.
നിലവില്‍ തൃക്കാക്കരയില്‍ മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇന്ന് രാവിലെയാണ് ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.
എ എന്‍ രാധാകൃഷ്ണനാണ് ബി ജെ പി സ്ഥാനാര്‍ഥി.