വധഗൂഢാലോചന കേസ്; ഹാക്കര്‍ സായ് ശങ്കര്‍ മാപ്പ് സാക്ഷിയാകും
നടന് ദിലീപ് ഉള്‍പെട്ട വധഗൂഢാലോചന കേസില്‍ ഹാക്കര്‍ സായ് ശങ്കറെ മാപ്പ് സാക്ഷിയാക്കാന്‍ തീരുമാനം. ക്രൈം ബ്രാഞ്ച് അപേക്ഷ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. സായ് ശങ്കറെ നാളെ വൈകുന്നേരം 3 മണിക്ക് കോടതിയില്‍ ഹാജരാക്കും.
കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെടുന്ന കത്ത് സായ് ശങ്കറിനു ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായ തെളിവുകള്‍ നശിപ്പിച്ച ഐ ടി വിദഗ്ധനും ദിലീപിന്റെ സുഹൃത്തുമാണ് സായ് ശങ്കര്‍.
Content highlight- Conspiracy case; Hacker Sai Shankar will be the apology witness of this case