വന്ദേഭാരതില്‍ സ്പീക്കര്‍ക്കൊപ്പം അനധികൃതമായി യാത്ര ചെയ്ത സുഹൃത്തിനെ ചോദ്യം ചെയ്തതിന് ടിടിഇക്കെതിരെ നടപടി
വന്ദേഭാരതില്‍ സ്പീക്കർക്കൊപ്പം അനധികൃതമായി യാത്ര ചെയ്ത സുഹൃത്തിനെ ചോദ്യം ചെയ്തതിന് ടിടിഇക്കെതിരെ നടപടി.
തിരുവനനന്തപുരം റെയില്‍വെ ഡിവിഷണല്‍ മാനേജരാണ് ടിടിഇക്കെതിരെ നടപടിയെടുത്തത്. സംഭവത്തില്‍ ചീഫ് ടിടിഇ ജി.എസ് പത്മകുമാറിനെ പിന്തുണച്ച് റെയില്‍വെ ജീവനക്കാരുടെ സംഘടന എസ്ആർഎംയു രംഗത്ത് വന്നു.
അപമര്യാദയായി പെരുമാറിയെന്ന സ്പീക്കർ എഎൻ ഷംസീറിൻ്റെ പരാതിയിലാണ് പത്മകുമാറിനെ വന്ദേഭാരതില്‍ നിന്ന് മാറ്റിയത്. എന്നാല്‍ പത്മകുമാറിനെതിരെ നടപടി അംഗീകരിക്കില്ലെന്ന് ജീവനക്കാരുടെ സംഘടന എസ്ആർഎംയു വ്യക്തമാക്കി. കൃത്യമായി ജോലി ചെയ്തതിനുള്ള ശിക്ഷയാണ് പത്മകുമാറിന് കിട്ടിയതെന്ന് ആരോപിച്ച് എസ്ആർഎംയു നേതാക്കള്‍ ഡിവിഷണല്‍ മാനേജർക്ക് പരാതി നല്കി.
വെള്ളിയാഴ്ച കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വന്ദേ ഭാരത് എക്സ്പ്രസിലാണ് സംഭവം.