നടിയെ ആക്രമിച്ച കേസ്; കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവത നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദൃശ്യങ്ങള്‍ ഉള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണക്കോടതി അനുമതി നിഷേധിച്ചിച്ചതായി നടി ആരോപണമുയര്‍ത്തി. കൂടാതെ വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറിയതായും അതിജീവത ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ദിലീപിന് നോട്ടീസ് അയച്ചിരുന്നു. ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് 84 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം 2017 ഓക്ടോബറിലാണ് ജാമ്യം ലഭിച്ചത്.
Content Highlights – Actress Assault Case , High Court will consider the petition today