ആദിവാസികള്‍ ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍ -രാഹുല്‍ ഗാന്ധി

ആദിവാസികളാണ് ഭൂമിയുടെ യഥാര്‍ഥ അവകാശികളെന്ന് രാഹുല്‍ ഗാന്ധി. ഭൂമിയിലും വനത്തിലും ആദിവാസികള്‍ക്ക് അവകാശം നല്‍കണമെന്നും വയനാട്ടില്‍ സംസാരിക്കുമ്പോൾ രാഹുല്‍ ഗാന്ധി പറഞ്ഞു.
ആദിവാസി എന്നാല്‍ നാം ജീവിക്കുന്ന ഭൂമിയെക്കുറിച്ചുള്ള പ്രത്യേക ധാരണയുള്ളവര്‍, അല്ലെങ്കിൽ ഭൂമിയുമായി പ്രത്യേക ബന്ധമുള്ളവര്‍ എന്നൊക്കെയാണ്. വനവാസി എന്ന പ്രയോഗത്തിന് കൃത്യമായ അജണ്ടയുണ്ടെന്നും രാഹുല്‍ വിമര്‍ശിച്ചു. വനവാസി എന്ന പ്രയോഗത്തിലൂടെ ആദിവാസികളെ വനത്തില്‍ മാത്രം ഒതുക്കി നിര്‍ത്താനാണ് ശ്രമിക്കുന്നത്.
ഭൂമിയുടെ യഥാര്‍ഥ ഉടമകള്‍ എന്ന നിലയില്‍ നിങ്ങളുടെ കുട്ടികള്‍ക്ക് എൻജിനീയറിങ് പഠിക്കാനും ഡോക്ടര്‍മാരാക്കാനും അഭിഭാഷകരാകാനും ബിസിനസ് ആരംഭിക്കാനും കമ്പ്യൂട്ടർ പഠിക്കാനും കഴിയണം. വനത്തിന്റെയും ഭൂമിയുടെയും വനവിഭവങ്ങളുടെയൊക്കെ അവകാശം ആദിവാസികള്‍ക്ക് ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.