കണ്ണൂര്‍ വിമാനത്താവളത്തിന് 71.85 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി
കണ്ണൂര്‍ വിമാനത്താവള കാറ്റഗറി ഒന്ന് ലൈറ്റിങ്ങിനായി ഏറ്റെടുത്ത ഭൂമിക്ക് തൊട്ടുകിടക്കുന്ന 71.85 സെന്റ് ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭാ തീരുമാനം. അഞ്ച് കുടുംബങ്ങളുടെ 71.85 സെന്റ് ഭൂമി സുരക്ഷ മുൻനിര്‍ത്തി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്കി.
ഇതിനാവശ്യമായ ഫണ്ടിന് വിശദമായ ശുപാര്‍ശ സമര്‍പ്പിക്കാൻ കണ്ണൂര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്കി. ധനകാര്യ വകുപ്പ് പരാമര്‍ശിക്കുന്ന 14 കുടുംബങ്ങളുടെ വസ്തു ഏറ്റെടുക്കുന്നതിന് തത്വത്തില്‍ തീരുമാനിച്ച് ആവശ്യമായ ഫണ്ട് അടിയന്തരമായി ലഭ്യമാക്കുന്നതിന് വിശദമായ ശുപാര്‍ശ സമര്‍പ്പിക്കുവാനും കലക്ടറെ ചുമതലപ്പെടുത്തി.