കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
വയനാടിന് പിന്നാലെ കണ്ണൂർ ജില്ലയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്. 14 പന്നികൾ ഫാമിൽ ഇതുവരെ രോഗം ബാധിച്ച് ചത്തതായിട്ടാണ് റിപ്പോർട്ട്. കളക്ടറുടെ നേതൃത്വത്തിൽ സ്ഥിതി വിലയിരുത്തുന്നതിനായി യോഗം ചേരും.
മാനന്തവാടിയിലെ ഫാമിലാണ് രോഗബാധ ആദ്യമായി സ്ഥിരീകരിച്ചത്. ഭോപ്പാലിൽ അയച്ച സാമ്പിളുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത് ശേഷം രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവൻ പന്നികളെയും കൊന്നൊടുക്കിയിരുന്നു. തുടർന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസല്ല ഇതെന്നും എന്നാൽ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Content Highlights: African swine fever, Pig ,Kannur