വീണ്ടും കള്ളക്കടല്‍ പ്രതിഭാസം; കേരളാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം
കള്ളക്കടല്‍ പ്രതിഭാസം വീണ്ടുമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ജാഗ്രതാ നിർദ്ദേശം.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11.30 മുതല്‍ രാത്രി 11.30 വരെ 0.5 മുതല്‍ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കേരളാ തീരത്തിന് പുറമേ തെക്കൻ തമിഴ്നാട് തീരത്തും പകല്‍ 02.30 മുതല്‍ രാത്രി 11.30 വരെ 1.0 മുതല്‍ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഗവേഷണ കേന്ദ്രം അറിയിച്ചു.
ശക്തമായതും ഉയർന്നതുമായ തിരമാല ഉണ്ടാവാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം തീരദേശവാസികള്‍ മാറി താമസിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നിർദ്ദേശം നല്കി.