വിമാനത്തിൽ പുക; ഷാര്‍ജയിലേക്ക് പോയ എയര്‍ ഇന്ത്യാ എക്സ്പ്രസ് തിരിച്ചിറക്കി
Posted On August 3, 2023
0
173 Views

എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നെടുമ്പാശ്ശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് പുക ഉയരുന്ന സാഹചര്യത്തില്‍ തിരിച്ചിറക്കിയത്.രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് തിരിച്ചിറക്കിയത്.
അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി വിമാന ജീവനക്കാരെ അറിയിച്ചത്. നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ വിമാനത്തിലെ 170 ഓളം യാത്രക്കാര്‍ ദുബൈയില്‍ നിന്നു വന്ന മറ്റൊരു വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോയി.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025