എ കെ ജി സെന്റര്‍ ആക്രമണം; പ്രതികളെ കണ്ടെത്താനാകാത്തത് ഗുരുതര വീഴ്ചയെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരത്ത് എകെജി സെന്ററിനും കോട്ടയം ഡിസിസി ഓഫീസിനും നേരെ ആക്രമണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന്റെ ഗുരുതര വീഴ്ചയാണെന്ന് ഉമ്മന്‍ ചാണ്ടി ആരോപണമുയര്‍ത്തി.
അതീവസുരക്ഷാമേഖലയിലുള്ള എ കെ ജി സെന്ററില്‍ ആക്രമണം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. അവിടെ സംഭവം നടക്കുമ്പോള്‍ പൊലീസ് ഉണ്ടായിരുന്നു. ആക്രമണം നടന്ന ഉടനെ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന് ആരോപണം ഉന്നയിച്ച സിപിഐഎമ്മുകാര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം, ഡിസിസി ഓഫിസിനും പൊലീസ് സംരക്ഷണം ഉണ്ടായിരുന്ന അവസരത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ കൈവശമുണ്ട്. അറിയപ്പെടുന്ന മാര്‍ക്സിസ്റ്റ് സംഘമാണ് പ്രതികളെന്നു ബോധ്യമായിട്ടും അവരെ അറസ്റ്റ് ചെയ്യാത്തത് പൊലീസിനു തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം പൊലീസ് പ്രവര്‍ത്തിക്കുന്നതിനാലാണ് പ്രതികളെ കണ്ടെത്താൻ താമസമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Content Highlights – AKG Center attack, Oommen Chandy reacted to the non-arrest of the accused.