മാനന്തവാടിയില്‍ വന്ന് പഴംപൊരി തിന്നും, ബത്തേരിയില്‍ വന്ന് ബോണ്ട തിന്നും, ഇതാണോ നേതാവ്? രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഷംസീര്‍
വയനാട് എംപി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് എ എന്‍ ഷംസീര്‍ എംഎല്‍എ. രാഹുലിന്റെ പരിപാടി മാനന്തവാടിയില്‍ വരിക. പഴം െപാരി തിന്നുക. ബത്തേരിയില്‍ വന്ന് ബോണ്ട തിന്നും. കല്‍പ്പറ്റയില്‍ വന്ന് പപ്പ്സ് തിന്നും. ഇതാണോ നേതാവെന്ന് ഷംസീര്‍ ചോദിച്ചു. ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിലാണ് രാഹുലിന് എതിരെ ഷംസീര്‍ രംഗത്തെത്തിയത്.
എസ്എഫ്ഐയുടെ കുട്ടികളുടെ ഭാഗത്ത് നിന്ന് തെറ്റായ ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി. അവര്‍ മാപ്പ് പറഞ്ഞു. രാജ്യമെങ്ങും മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ എവിടെ രാഹുല്‍ ഗാന്ധി. 19 പേരെ ജയിപ്പിച്ചപ്പോള്‍ ജനത്തിന് മനസ്സിലായി തല പോയ തെങ്ങിനാണ് വളമിട്ടതെന്ന്. രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റില്‍ ഞങ്ങളുടെ പാര്‍ട്ടി തോറ്റുപോയി, ഇതിനുള്ള കാരണ പാര്‍ട്ടി വിശകലനം ചെയ്യുകയും ചെയ്തു. ബിജെപി മാറി കോണ്‍ഗ്രസ് വന്നാല്‍ മാത്രമേ രാജ്യം രക്ഷപ്പെടൂ എന്ന് പറഞ്ഞു. ശുദ്ധാത്മാക്കളായ കുറേ മനുഷ്യര്‍ ഇത് വിശ്വസിച്ച് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വോട്ട് ചെയ്തു. 19 പേരെ വിജയിപ്പിച്ചു. പിന്നെയാണ് ജനങ്ങള്‍ക്ക് മനസിലായത് തല പോയ തെങ്ങിനാണ് വളമിട്ടതെന്ന്.
രാജ്യത്തെ ബാധിക്കുന്ന ഇത്രയേറെ നിയമങ്ങള്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് എവിടെയായിരുന്നു. ‘ഹിറ്റ്ലര്‍’ എന്ന സിനിമയില്‍ സോമന്റെ ഒരു ഡയലോഗുണ്ട്, ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ഒച്ച വെച്ചിരുന്നെങ്കിലെന്ന്. ഇത്രയേറെ വിഷയങ്ങള്‍ രാജ്യത്തെ ബാധിക്കുമ്പോഴും കോണ്‍ഗ്രസ് ഒച്ചവെച്ചോയെന്നും ഷംസീര്‍ ചോദിച്ചു.
Content Highlights – AN Shamseer MLA ridiculed Wayanad MP Rahul Gandhi