ആയുര്‍വേദ ചികിത്സക്കായി അരവിന്ദ് കെജരിവാള്‍ കേരളത്തില്‍
Posted On September 11, 2025
0
139 Views
ആം ആദ്മി പാര്‍ട്ടി നേതാവും മുൻ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ കേരളത്തില്‍ എത്തി. ആയുര്‍വേദ ചികിത്സയ്ക്കായാണ് അരവിന്ദ് കെജരിവാള്‍ സംസ്ഥാനത്ത് എത്തിയത്. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയിലാണ് കേജ്രിവാളിന് ചികിത്സ നിശ്ചയിച്ചിരിക്കുന്നത്.
ബുധനാഴ്ച രാത്രി ഏഴോടെയാണ് കെജരിവാള്‍ കാഞ്ഞിരപ്പള്ളിയില്‍ എത്തിയത്. കെജരിവാളിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശത്തും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ച കെജരിവാള്‍ കേരളത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.













