രാപകൽ സമരം അവസാനിപ്പിക്കാൻ ആശമാർ; നാളെ സമരപ്രതിജ്ഞാ റാലി
 
			    	    സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു വിഭാഗം ആശമാർ നടത്തിവന്നിരുന്ന രാപകൽ സമരം അവസാനിപ്പിക്കുന്നു. 265 ദിവസമായി നടത്തിവന്നിരുന്ന സമരമാണ് അവസാനിപ്പിക്കുന്നത്. നാളെ സമരപ്രതിജ്ഞാ റാലി സംഘടിപ്പിക്കും. വി ഡി സതീശനാണ് റാലി ഉദ്ഘാടനം ചെയ്യുന്നത്.
തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞെന്നാണ് സമരസമിതി ജനറൽ സെക്രട്ടറി എം എ ബിന്ദു പറഞ്ഞത്. ഓണറേറിയം അഞ്ചാം തീയതിക്ക് മുന്‍പ് ലഭ്യമാക്കണമെന്നടക്കം ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു. ആശമാരുടെ ജോലി സംബന്ധിച്ച് വ്യക്തത വരുത്താന്‍ കഴിഞ്ഞു. ഓണറേറിയം 21,000 രൂപ വര്‍ദ്ധിപ്പിക്കുക, വിമരിക്കില്‍ ആനുകൂല്യം അഞ്ച് ലക്ഷമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കാനുണ്ട്. ഇതിനായുള്ള സമരം തുടരും. ജില്ലാ തലത്തില്‍ പ്രവര്‍ത്തങ്ങള്‍ തുടരുമെന്നും ബിന്ദു പറഞ്ഞു.
 
			    					         
								     
								     
								        
								        
								       













