നടി ആക്രമിക്കപ്പെട്ട കേസ്; അതിജീവിത മുഖ്യമന്ത്രിയെ കാണും
നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിത മുഖ്യമന്ത്രിയെ കാണും. വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കേസിലെ അന്വേഷണത്തിലെ അതൃപ്തി നടി മുഖ്യമന്ത്രിയെ അറിയിക്കുമെന്നാണ് സൂചന. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അതിജീവിതയുടെ ഹര്‍ജി സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു
പ്രതിപക്ഷം ഈ ഹര്‍ജി തെരഞ്ഞെടുപ്പു വിഷയമാക്കിയതോടെ എല്‍ഡിഎഫ് നേതാക്കള്‍ അതിജീവിതയ്ക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. നടി മുഖ്യമന്ത്രിയെ നേരിട്ടു കാണാന്‍ ശ്രമങ്ങള്‍ നടത്തി വരികയായിരുന്നതായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. വിഷയത്തില്‍ പ്രതിരോധത്തിലായതിനാല്‍ സര്‍ക്കാരും ഇക്കാര്യത്തില്‍ അനുകൂല സമീപനമാണ് സ്വീകരിക്കുന്നത്.
കേസ് അട്ടിമറിക്കപ്പെടുമോ എന്ന ഭയം നടിക്കുണ്ട്. ഇക്കാര്യം ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണക്കോടതി ജഡ്ജിക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്.
Content Highlight: Assaulted actress to meet chief minister amid row over hc plea