ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്റ്റേയില്‍ ഗുണ്ടാക്രമണം; സംഭവത്തില്‍ കേസെടുത്ത് പൊലീസ്
ഫോര്‍ട്ട് കൊച്ചിയില്‍ ഗുണ്ടാ ആക്രമണം. ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്റ്റേയില്‍ കഴിഞ്ഞദിവസം വൈകിട്ടോടെയാണ് സംഭവം നടന്നത്. സൈക്കിള്‍ വാടകയ്ക്ക് എടുക്കാന്‍ ഹോംസ്റ്റേയില്‍ എത്തിയ പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് ഹോംസ്റ്റേ അടിച്ചുതകര്‍ത്തു. ആക്രമത്തിന് പിന്നിലുള്ള മട്ടാഞ്ചേരി സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
സൈക്കിള്‍ വാടകയ്ക്ക് എടുക്കാന്‍ ഏതാനും പെണ്‍കുട്ടികള്‍ ഹോംസ്റ്റേയില്‍ എത്തിയിരുന്നു. ഈ പെണ്‍കുട്ടികളെ സമീപത്തെ ബാറില്‍നിന്ന് മദ്യപിച്ചിറങ്ങിയ യുവാക്കള്‍ ശല്യം ചെയ്തു. ഇത് ചോദ്യം ചെയ്തതിനാണ് ഹോസ്റ്റേയില്‍ ഗുണ്ടകള്‍ ആക്രമം അഴിച്ചുവിട്ടത്. പെണ്‍കുട്ടികളെ ശല്യംചെയ്തത് ഹോംസ്റ്റേ നടത്തിപ്പുകാര്‍ ചോദ്യംചെയ്തതോടെ യുവാക്കള്‍ മട്ടാഞ്ചേരിയില്‍നിന്ന് കൂടുതല്‍പേരെ വിളിച്ചുവരുത്തിയാണ് ഹോംസ്റ്റേ അടിച്ചു തകര്‍ത്തത്. സ്ഥാപനം അടിച്ചു തകര്‍ക്കാന്‍ സംഘം ശ്രമിച്ചതോടെ ഹോംസ്റ്റേ നടത്തിപ്പുകാരും തിരിച്ചടിച്ചു.
ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്റ്റേയിലെ ഗുണ്ടകളുടെ ആക്രമണത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമെ അഴിച്ചുവിട്ടതിന് ഇരുകൂട്ടര്‍ക്കുമെതിരേ സംഭവത്തില്‍ കേസെടുക്കുമെന്നും കൂടുതല്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്നും മട്ടാഞ്ചേരി എ.സി.പി. അറിയിച്ചു.
Content Highlights – Attack on home stay in Fort Kochi , Accused Arrested, Kerala Policy