സിപിഎം സമ്മേളന വേദിക്കരികിൽ ആത്മഹത്യാശ്രമം; യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി
Posted On December 24, 2024
0
178 Views
സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ ആത്മഹത്യാ ശ്രമം. തിരുവനന്തപുരം കരയടിവിളാകം സ്വദേശി രതീഷ് ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. 40 ശതമാനത്തിലേറെ പൊളളലേറ്റ രതീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോവളത്താണ് സംഭവം. ഭാര്യയും കുട്ടികളും പൊതുസമ്മേളനത്തിന് ശേഷമുള്ള കലാപരിപാടി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് രതീഷ് തീ കൊളുത്തിയത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.












