പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം
ഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് 5 വർഷത്തേയ്ക്ക് നിരോധനം. പി എഫ് ഐയ്ക്കും അനുബന്ധ സംഘടനകൾക്കുമാണ് നിരോധനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആണ് പി എഫ് ഐയെ നിരോദിച്ചിരിക്കുന്നത്.
പി എഫ് ഐയ്ക്ക് എതിരെ കനത്ത നടപടികളാണ് തന്നെ സർക്കാരിന്റെ ഭാഗത്ത് നിന്നും വന്നിരുന്നത്. വളരെ ഗൗരവമായ കുറ്റങ്ങളായ ഭീകര പ്രവർത്തന ബന്ധമാണ് പോപ്പുലർ ഫ്രണ്ടിന് എതിരെ കേന്ദ്ര സർക്കാർ ആരോപിച്ചിരുന്നത്. ദേശിയ സുരക്ഷാ ഏജൻസി പി എഫ് ഐയുടെ നേതാക്കളെ എല്ലാവരെയും കാസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഒടുവിൽ ഇപ്പോൾ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിത സംഘടനയുടെ പട്ടികയിലേക്ക് ഉൾപ്പെടുത്തി എന്നുള്ള വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുകയാണ് .